തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് സർക്കാർ പുതിയ ആളെ തേടുന്നു. എ.പത്മകുമാർ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ ആളെ തേടുന്നത്. പത്മകുമാറിന്റെയും ബോർഡ് അംഗം കെ.പി.ശങ്കരദാസിന്റെയും നിയമന കാലാവധി 14 നാണ് അവസാനിക്കുന്നത്. എ. പത്മകുമാർ സിപിഎമ്മിന്റെയും കെ.പി. ശങ്കരദാസ് സിപിഐയുടെയും പ്രതിനിധികളാണ്. ഇവർ ഒഴിയുന്ന സീറ്റിലേക്ക് എൽഡിഎഫിനകത്തുള്ള മറ്റു ഘടകകക്ഷികളും അവകാശം ഉന്നയിക്കുന്നുണ്ട്.
അതിസമയം ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായരെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സിപിഎമ്മിന് താത്പര്യമെന്നാണ് സൂചന. അടൂരിലെ മുൻ എംഎൽഎ ആയ ആർ.ഉണ്ണിക്കൃഷ്ണപിള്ളയും സിപിഎമ്മിന്റെ പട്ടികയിലുണ്ട്. എസ്എൻഡിപി യോഗവുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വെള്ളാപ്പള്ളി നടേശനുകൂടി താൽപര്യമുള്ള ആളെ പ്രസിഡന്റാക്കാനും സാധ്യതയുണ്ട്.
Post Your Comments