കൊച്ചി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന സ്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ പ്രൊജക്ട് ഓഫീസറുടെ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒക്ടോബര്‍ 30-ന് നാഷണല്‍ ഹെല്‍ത്ത് മിഷന് ഓഫീസില്‍ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള എം.എസ്.ഡബ്ലിയു ബിരുദമാണ് അടിസ്ഥാന യോഗ്യത. 45 വയസാണ് ഉയര്‍ന്ന പ്രായപരിധി. കുട്ടികള്‍ക്കുവേണ്ടി സര്‍ക്കാര്‍/അനുബന്ധസ്ഥാപനങ്ങള്‍ നടപ്പിലാക്കിവരുന്ന പദ്ധതികളിലുളള പ്രവൃത്തിപരിചയം അഭികാമ്യം. ജില്ലയിലുളളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10-ന് മുമ്പ് ഹാജരാകണം.
Post Your Comments