Life Style

വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ആരോഗ്യ സംരക്ഷണത്തിനുള്ള ഉത്തമ പാനീയമാണ് ഗ്രീന്‍ ടീ. ഇതിലടങ്ങിയിരിക്കുന്ന ആന്‌റിഓക്‌സിടന്‌റുകൾ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും, തടി കുറയാനും, ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം നിങ്ങളെ സഹായിക്കുന്നു. എന്നാൽ കുടിക്കേണ്ട സമയങ്ങളിൽ ഇത് കുടിച്ചില്ലെങ്കിൽ നിങ്ങൾക്കത് ദോഷമായി മാറും.  അതിരാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നതാണ് പ്രശ്നം. ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ ഉണ്ടാക്കുന്നതോടൊപ്പം വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ചിലപ്പോൾ അള്‍സറിനും കാരണമായേക്കാം. കൂടാതെ ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിക്കാനും പാടില്ല. ഇത് വൈറ്റമിന്‍ ബി 1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുകയും ബെറിബെറി എന്ന അവസ്ഥയുണ്ടാകുന്നതിന് കാരണമാകുകയും ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button