Latest NewsNewsGulf

ദുബായ് ഗ്ലോബൽ വില്ലേജ്; ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനം ഒരുങ്ങി

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനമായ ദുബായ് ഗ്ലോബൽ വില്ലേജ് പ്രദർശനം ഒക്ടോബർ 29 ന് ആരംഭിക്കും. ഇത് ഇരുപത്തിനാലാം സീസൺ ആണ്. 2020 ഏപ്രിൽ 4 വരെ വില്ലേജ് പ്രവർത്തിക്കും.78 ലധികം രാജ്യങ്ങളിൽ നിന്ന് 3,500 ൽ അധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ പ്രദർശനത്തിന് ഉണ്ട്.

സന്ദർശകർക്ക് 20-ലധികം മൾട്ടി-കൾച്ചറൽ റെസ്റ്റോറന്റുകളിൽ നിന്നും കഫേകളിൽ നിന്നും വിവിധ വിഭവങ്ങൾ ആസ്വദിക്കാൻ കഴിയും. കൂടാതെ ഫെസ്റ്റിവൽ പാർക്കിൽ 20,000 ത്തിലധികം വിനോദ, സാംസ്കാരിക ഷോകൾ സംഘടിപ്പിക്കും.എല്ലാ വെള്ളിയാഴ്ചയും രാത്രി 9 മണിക്ക് പ്രധാന വേദിയിൽ അന്താരാഷ്ട്ര കലാകാരന്മാർ നടത്തുന്ന സംഗീത കച്ചേരികളാണ് പ്രധാന ആകർഷണം.

ALSO READ: ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം : കാരണമിതാണ്

പവലിയനിലെ കലാപരിപാടികള്‍ക്ക് പുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. അറുപത് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇക്കുറി ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ വില്ലേജ് സന്ദർശിച്ചത് 30 ലക്ഷം പേരാണ്. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് കഴിഞ്ഞ ഗ്ലോബൽ വില്ലേജിന് സ്വന്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button