അബുദാബി : ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കുമോ ? യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ക്യാര്‍ ചുഴലിക്കാറ്റ് യുഎഇയെ ബാധിയ്ക്കില്ലെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also : പരിക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പുതിയ ഫീച്ചറുമായി അടിമുടി മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം ക്യാര്‍ ചുഴലിക്കാറ്റ് കാറ്റഗറി ഒന്ന് വിഭാഗത്തില്‍പ്പെടുന്നതാണ്. 140-150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുക. മഴ മേഘങ്ങളും ഒപ്പമുണ്ടാകുന്നതിനാല്‍ രാജ്യത്ത് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് നീങ്ങി കുറച്ചുകൂടി തീവ്രതയുള്ള ചുഴലിക്കാറ്റായി മാറുമെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
Post Your Comments