അബുദാബി: ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു. അയല്‍ രാജ്യത്തിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കുറ്റത്തിന് ഒന്നാം പ്രതി ഗള്‍ഫ് പൗരനായ പുരുഷനും, രണ്ടാം പ്രതി ഇറാനിയന്‍ പൗരത്വമുള്ള സ്ത്രീയ്ക്കും ജീവപര്യന്തം തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നാം പ്രതിക്ക് 7,50,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. സ്ത്രീയെ ജയില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം നാടുകടത്താനും, കോടതി നടപടികള്‍ക്ക് ചെലവായ തുകയും ഇവരില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. തീവ്രവാദ വിരുദ്ധ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ഇവരെ വിചാരണ ചെയ്തത്. ഇരുവര്‍ക്കും സ്റ്റേറ്റ് സെക്യൂരിറ്റി കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സാധിക്കും.
രാജ്യത്തെ സുരക്ഷാ പ്രധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ഇവര്‍ അയല്‍ രാജ്യത്തിന്റ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രതികള്‍ ഉപയോഗിച്ച ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments