KeralaLatest NewsIndia

ഷംസീനയെ കാണാതായിട്ട് ഏഴ് വര്‍ഷം, എല്ലാ അന്വേഷണങ്ങളും വിഫലം, ഒടുവിൽ കണ്ടെത്തിയപ്പോൾ ഏവരും ഞെട്ടി

കേരളത്തില്‍ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ എന്‍.ഐ.എ നിര്‍ദേശപ്രകാരം ശേഖരിക്കുന്നതിനിടെ ഷംസീനയുടെ തിരോധാനം ശ്രദ്ധയില്‍പ്പെട്ട പരിയാരം സി.ഐ കെ.വി ബാബു കേസ് വീണ്ടും അന്വേഷിക്കുകയും ഷംസീനയെ കണ്ടെത്തുകയുമായിരുന്നു.

തളിപ്പറമ്പ് : ഏഴുവര്‍ഷം മുന്‍പ് കാണാതായതാണ് ഷംസീനയെ വീട്ടുകാര്‍ തിരയാത്ത സ്ഥലമില്ല. പൊലിസും അന്വേഷിച്ച്‌ മടുത്തു. ഒടുവില്‍ പരിയാരം സി.ഐ കെ.വി ബാബുവിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനയിലൂടെ നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടെത്തി.പിലാത്തറ മണ്ടൂര്‍ സ്വദേശി ഷംസീനയെ (36)യാണ് ഇടുക്കിയിലെ ഉടുമ്പന്‍ചോലയില്‍നിന്ന് കണ്ടെത്തിയത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് 2012ല്‍ പിതാവ് പരിയാരം പൊലിസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നാല് സിഐമാര്‍ കേസ് അന്വേഷിച്ചുവെങ്കിലും ഷംസീനയെ കുറിച്ച്‌ സൂചനകള്‍ ഒന്നും ലഭിച്ചില്ല.ഷംസീന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. അന്വേഷണത്തില്‍ പോലീസ് പരിമിതികള്‍ നേരിട്ടിരുന്നു. പിന്നീട് പരിയാരം സിഐ ആയി ചുമതലയേറ്റ കെവി ബാബു കേസ് ഏറ്റെടുത്ത് അന്വേഷണം തുടര്‍ന്നതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. കേരളത്തില്‍ നിന്ന് കാണാതായവരുടെ വിവരങ്ങള്‍ എന്‍.ഐ.എ നിര്‍ദേശപ്രകാരം ശേഖരിക്കുന്നതിനിടെ ഷംസീനയുടെ തിരോധാനം ശ്രദ്ധയില്‍പ്പെട്ട പരിയാരം സി.ഐ കെ.വി ബാബു കേസ് വീണ്ടും അന്വേഷിക്കുകയും ഷംസീനയെ കണ്ടെത്തുകയുമായിരുന്നു.

മരുന്നു വാങ്ങാ‍ന്‍ പോയ വീട്ടമ്മ മൂന്നുമക്കളെയും ഉപേക്ഷിച്ച്‌ ആശുപത്രിയില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടി, സംഭവം കോഴിക്കോട്

നിസ്‌ക്കാര കുപ്പായവും ഖുര്‍ആനും വീട്ടില്‍ നിന്നും ഷംസീന കൊണ്ടുപോയിരുന്നില്ല. പോലീസ് ഖുര്‍ആന്‍ പരിശോധിച്ചപ്പോള്‍ എന്തോ ഒന്ന് എഴുതി തടഞ്ഞതായി കണ്ടെത്തുകയും ഉടന്‍ പോലീസ് ഖുര്‍ആന്‍ പേജ് ഫോറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.പിന്നീട് ഇത് ഇടുക്കി ഉടുമ്പന്‍ചോലയിലെ വടക്കേക്കര ഷാജി എന്നയാളുടെ ഫോണ്‍ നമ്പറാണെന്ന് മനസിലായി. പോലീസ് അന്വേഷണത്തില്‍ ഷാജിയും ഷംസീനയും പ്രണയത്തിലായ ശേഷം ഒളിച്ചോടി പോവുകയും ഇപ്പോള്‍ വിവാഹിതരായി ഒന്നിച്ചു ജീവിക്കുകയാണെന്നും അറിഞ്ഞു. വീട്ടിനടുത്ത് ടൈല്‍സ് ഇറക്കാന്‍ വന്നപ്പോളാണ് ഷാജിയെ ഷംസീന പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.

ആറ് വയസുള്ള കുഞ്ഞിനൊപ്പം ഇടുക്കിയില്‍ സന്തുഷ്ട ജീവിതം നയിക്കുകയാണ് ഈ ദമ്പതികള്‍.പൊലിസ് ആവശ്യപ്പെട്ട പ്രകാരം ഇന്നലെ പരിയാരത്ത് ഷാജിയോടൊപ്പം എത്തിയ ഷംസീനയെ കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിച്ചതനുസരിച്ച്‌ ഇവര്‍ ഇടുക്കിയിലേക്ക് മടങ്ങി.ബന്ധുക്കളെ കാണാന്‍ താല്‍പര്യമില്ലെന്ന് ഷംസീന പറഞ്ഞതിനാല്‍ അവരെ പൊലിസ് വിളിച്ചുവരുത്തിയില്ല. സീനിയര്‍ സി.പി.ഒ റജികുമാര്‍, സി.പി.ഒമാരായ എന്‍.പി സഹദേവന്‍, അഞ്ചില്ലത്ത് നൗഫല്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button