ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ജനറല്‍ മാനേജറെ ആത്മഹത്യ ചെയ്തു നിലയിൽ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറല്‍ മാനേജറും, ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയുമായ ആശിഷ് രഞ്ചന്‍ ആണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ചത്. രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതില്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് ആശിഷ് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്.
Also read : വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്: സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക്
അമ്മയെ കാണാന്‍ നാട്ടിലെത്തിയതായിരുന്നു ആശിഷ്. അതിനുശേഷം ഭുവനേശ്വറിലെത്തി കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറായ ഭാര്യയെയും കണ്ടു. ഭാര്യ. 12ാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുമുണ്ട് ആശിഷിന്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments