വണ്ണം കുറയ്ക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ചിട്ടയോടെ ശീലിച്ചാല്‍ ആര്‍ക്കും സാധിക്കുന്ന ഒരു നിസാര കാര്യം. അല്‍പ്പം ക്ഷമ കൂടി വേണമെന്നു മാത്രം.വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക- ഏറ്റവും എളുപ്പമുള്ളതും ഏവര്‍ക്കും സാധിക്കുന്നതുമായ ഒരു മാര്‍ഗമാണ് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കുക എന്നത്. ആവശ്യമുള്ള ഭക്ഷണം ഏതെന്ന് തിരഞ്ഞെടുത്ത് ആവശ്യമുള്ളത്ര അളവിലും ഉണ്ടാക്കുക. അനാവശ്യമായ രുചി വര്‍ധക വസ്തുക്കളും മറ്റും ചേര്‍ക്കാത്തതിനാല്‍ എല്ലായ്‌പ്പോഴും ആരോഗ്യത്തിന് ചേര്‍ന്നത് ഇത്തരം ഭക്ഷണമാണ്. ജങ്ക് ഫൂഡ് കഴിക്കണമെന്നു തോന്നുമ്പോഴും ആരോഗ്യപ്രദമായ രീതിയില്‍ ഇവ ഉണ്ടാക്കുക. പണവും ആരോഗ്യവും നമ്മുടെ കയ്യിലിരിക്കും.
പഴങ്ങള്‍ കഴിക്കുക- വണ്ണം കുറയ്ക്കാന്‍ നടക്കുന്നവര്‍ക്ക് പറ്റിയ ഇടഭക്ഷണമാണ് പഴങ്ങള്‍. ആരോഗ്യത്തിന് ദോഷകരമായ യാതൊന്നും പഴങ്ങളിലില്ല. മാത്രമല്ല ഹെല്‍ത്തി കലോറിയാണ് പഴങ്ങളില്‍ അടങ്ങിയിട്ടുള്ളത്. ഇടക്കിടക്ക് പഴങ്ങള്‍ കഴിച്ചാല്‍ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്റെ അളവ് കുറയുകയും ചെയ്യും.
ഫുഡ് ഡയറി സൂക്ഷിക്കുക- നിങ്ങള്‍ എന്താണ് കഴിക്കുന്നത് എന്ന വിവരം ഒരു ഡയറിയില്‍ എഴുതി സൂക്ഷിക്കുക. ഇത് നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറത്തുള്ള മാറ്റങ്ങള്‍ ഉണ്ടാക്കും. ഇതിനേക്കുറിച്ച് ബോധവാന്‍മാരായാല്‍ തന്നെ സ്വാഭാവികമായും കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം മാറ്റങ്ങള്‍ വരും. ഇനി എഴുതാന്‍ മടിയാണെങ്കില്‍ വിഷമിക്കേണ്ട, ഇതിനു സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇത് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു വച്ചാല്‍ മതി.
Post Your Comments