KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര : മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര, മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട്. മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്കായി വിദേശത്തേക്ക് അയക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് .ഐ.സി.ടി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.പരിശോധന ഫലം കിട്ടാന്‍ വൈകുമെന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.സാമ്പിളുകള്‍ തിരുവനന്തപുരം,തൃശ്ശൂര്‍,കണ്ണൂര്‍ ലാബുകളിലേക്കായി അയക്കും.

Read Also : കൂടത്തായി മോഡല്‍ തിരുവനന്തപുരത്തും ; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം കൊലപാതകം, വില്ലൻ കാര്യസ്ഥൻ

അതേസമയം, കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.അതേസമയം ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോകരുതെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button