Life Style

ജീരകമിട്ട് തിളപ്പിച്ച വെള്ളത്തിന്റെ ഗുണങ്ങൾ

ജീരകപ്പൊടിയിട്ട ചൂടുവെള്ളം രക്തം ശുദ്ധീകരിയ്ക്കുവാന്‍ ഏറെ നല്ലതാണ്. ഇതുവഴി രക്തസംബന്ധമായ അസുഖങ്ങള്‍ നീങ്ങും. രക്തത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴി നല്ല രീതിയില്‍ രക്തം ശരീരത്തില്‍ പ്രവഹിയ്ക്കാനും ഹൃദയം, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കാനും ഇതു സഹായിക്കുന്നു. രാവിലെ ചെറുചൂടുവെള്ളത്തില്‍ ജീരകപ്പൊടി കലര്‍ത്തി കുടിയ്ക്കുന്നത് പ്രമേഹനിയന്ത്രണത്തിനുള്ള നല്ലൊരു വഴിയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കാന്‍ ഏറെ നല്ലതാണ്.

തടിയും വയറും കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ജീരകം. ഇത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതു ഗുണം നല്‍കും. ജീരകത്തിന് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സാധിയ്ക്കും. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് ഇത് കൊഴുപ്പു കത്തിച്ചു കളയും. ദഹനം മെച്ചപ്പെടുത്തുന്നത് വഴിയും ജീരകം തടി വര്‍ദ്ധിപ്പിയ്ക്കും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുമെല്ലാം നല്ലൊരു മരുന്നാണ് ജീരകപ്പൊടി ചേര്‍ത്ത വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. നല്ല ദഹനത്തിന് സഹായിക്കുന്നു. അതേ സമയം അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് ഇത്. നെഞ്ചെരിച്ചിലും വയര്‍ വന്നു വീര്‍ക്കുന്നതുമെല്ലാം ഇതു തടയും.

കൊളസ്‌ട്രോള്‍ തടയാനുളള നല്ലൊരു വഴി കൂടിയാണ് രാവിലെ വെറുംവയറ്റില്‍ ജീരകപ്പൊടി കലക്കിയ ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇതു സഹായിക്കും. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വെറുംവയറ്റില്‍ ജീരകപ്പൊടിയിട്ട വെള്ളം. ഇതുവഴി ഇത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്. അതുപോലെ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button