ഡയറ്റ് നോക്കുന്ന ഏതൊരാള്‍ക്കും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ കഴിക്കവുന്ന ഒന്നാണ് ജങ്ക് ഫുഡ്.ഫ്രഞ്ച് ഫ്രൈസ് ഇഷ്ടമില്ലാത്ത ആളുകള്‍ ഇന്ന് കുറവാണ്. എണ്ണയില്‍ വറുത്തെടുത്ത് ഫ്രൈസ് തയ്യാറാക്കുന്നതിനു പകരം ഉരുളക്കിഴങ്ങ് ബേക്ക് ചെയ്ത് കഴിക്കാം. വറുത്ത് കഴിക്കുമ്പോള്‍ ഉണ്ടാകുന്നതിനെ അപേക്ഷിച്ച് വളരെ ചെറിയ കലോറി മാത്രമാണ് ബേക്ക്ഡ് പൊട്ടറ്റോയില്‍ ഉള്ളത്. 170 ആണ് ഇതിലടങ്ങിയിരിക്കുന്ന കലോറി. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് കഴിക്കാവുന്നതാണ്.
ഉപ്പേരി കഴിക്കണമെന്ന് കൊതി തോന്നുമ്പോള്‍ ഓവനില്‍ ബേക്ക് ചെയ്ത് കഴിക്കുക. ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല ഫാറ്റിന്റെ അളവും ഇവയില്‍ തീരെ കുറവായിരിക്കും. റെഡ് സോസ് പാസ്തയെ അപേക്ഷിച്ച് പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് വൈറ്റ് സോസ് പാസ്ത. എന്നാല്‍ റെഡ് സോസിനാണ് വൈറ്റ് സോസിനെ അപേക്ഷിച്ച് ഗുണം കൂടുതല്‍. സോസിനൊപ്പം ഇതിലേക്ക് ധാരാളം പച്ചക്കറികളും ചേര്‍ക്കുക. പാസ്ത തിരഞ്ഞെടുക്കുമ്പോള്‍ മൈദ ഒഴിവാക്കി ഗോതമ്പ് കൊണ്ടുള്ളതാകാനും ശ്രദ്ധിക്കണം.
ശരീരത്തിന് ആവശ്യമായ ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്ന ഒരു കിഴങ്ങാണ് മധുരക്കിഴങ്ങ്. ഇത് ഉപയോഗിച്ച് വളരെ രുചികരമായ ചാട്ട് എളുപ്പത്തില്‍ തയാറാക്കാം. വേവിച്ച ഉരുളക്കിഴങ്ങിലേക്ക് അല്‍പ്പം അരിഞ്ഞ സവാള, തക്കാളി, പുതിന ചട്ണി എന്നിവ ചേര്‍ത്ത് ഇളക്കുക. കഴിക്കുന്നതിനു മുമ്പ് അല്‍പ്പം നാരങ്ങാ നീര് കൂടി ചേര്‍ത്താല്‍ സ്വാദിഷ്ഠമായ സ്വീറ്റ് പൊട്ടറ്റോ ചാട്ട് തയ്യാര്‍.
Post Your Comments