മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര തീരത്ത് നിന്നും 210 കിമീ അകലെ നിന്നാണ് കാറ്റ് ശക്തി പ്രാപിച്ച് നീങ്ങുക.ദിപാവലി ആഘോഷിക്കാന്‍ ഒരുങ്ങി നില്ക്കുന്ന മുംബൈ നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയാണ് പ്രവചിക്കുന്നത്.
കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ്, രത്നഗിരി ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ലഭിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ഇനിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 11 കിമീ വേഗതയില്‍ ഇവിടെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മറ്റ് തീരദേശ ജില്ലകളില്‍ മണിക്കൂറില്‍ 40-50 കീലോമീറ്റര്‍ വേഗത്തിലാവും കാറ്റ് വീശുക. കാറ്റിന്റെ വേഗം പരമാവധി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്.ദക്ഷിണ കർണ്ണാടകയെയും ക്യാർ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
മൂന്നാം ദിവസവും ശക്തമായി പെയ്യുന്ന മഴ ഗോവയെ കാര്യമായി ബാധിച്ചു തുടങ്ങി. മുംബൈ-ഗോവ ദേശിയ പാതയില്‍ പലയിടത്തും ഗതാഗതം നിലച്ചു. ക്യാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 28 വരെ മധ്യ കിഴക്ക് അറബിക്കടലിലും 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന, മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്കി. കൊങ്കണ്‍ തീരത്ത് ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടം വിതച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.
Post Your Comments