ബ്ലാക് ടീ, ഗ്രീന്‍ ടീ, ലെമണ്‍ ടീ എന്നിങ്ങനെ ശരീരത്തിന് ഗുണകരമാകുന്ന രീതിയിൽ പലതരത്തിലുള്ള ചായകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ പേരയില ഇട്ട് ചായ കുടിച്ചിട്ടുള്ളവർ കുറവായിരിക്കും. ഉണക്കി പൊടിച്ച പേരയില തിളപ്പിച്ച വെളളത്തിലിട്ട് കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് പേരയില. പലവിധത്തിലുള്ള ദന്ത രോഗങ്ങള്‍ക്കും പേരയില ശാശ്വത പരിഹാരമാണ്. ഇത് ശരീരത്തിലെ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്.
Read also: സൗമ്യതയില്ലാതെ സൗമിനി; ഹൈബി മേയർ പോര് രൂക്ഷം; കോൺഗ്രസിൽ ചെളി വാരിയേറ് തുടരുന്നു
ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും പേരയിലയുടെ ഉപയോഗം സഹായകമാകുന്നു. പേരയിലയിലടങ്ങിയ വൈറ്റമിന്‍ ബിയാണ് മുടികൊഴിച്ചില്‍ തടയുന്നത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും പേരയില ചായ മുന്‍പന്തിയിലാണ്. തിളപ്പിച്ച വെളളത്തില്‍ പേരയിലയിട്ട് കുടിക്കുന്നതും വളരെ നല്ലതാണ്.
Post Your Comments