Life StyleHealth & Fitness

ദേഷ്യവും സങ്കടവുമൊക്കെ തോന്നുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…

ദേഷ്യവും സങ്കടവുമൊക്കെ വരുമ്പോള്‍ ചിലര്‍ അതൊക്കെ തീര്‍ക്കുന്നത് ഭക്ഷണം കഴിച്ചാണ്. മാനസിക സമ്മര്‍ദ്ദമേറുമ്പോഴും നിരാശ വരുമ്പോഴുമെല്ലാം അമിതമായി ഭക്ഷണം കഴിക്കുന്നവരാണ് ഇക്കൂട്ടര്‍. ‘ഇമോഷണല്‍ ഈറ്റിംഗ്’ എന്നാണ് വിദഗ്ധര്‍ ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്. വിശപ്പില്ലാതെ തന്നെ ഭക്ഷണത്തോട് ഭ്രമം തോന്നുന്ന ഒരു അവസ്ഥയാണിത്.

ALSO READ: നല്ല ആരോഗ്യത്തിന് ഇനി തുളസി ചായ

ഇപ്പോള്‍ ഇമോഷണല്‍ ഈറ്റിംഗ് സംബന്ധിച്ച് കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. ഈ പ്രവണത ശരീരഭാരം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്നായിരുന്നു നമ്മുടെ ധാരണ. പല പഠനങ്ങളും ഇത് സ്ഥാപിച്ചിട്ടുമുണ്ട്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി പുതിയൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പെന്‍സില്‍വാനിയയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. ‘ജേണല്‍ ഓഫ് ദ എവല്യൂഷണറി സ്റ്റഡീസ് കണ്‍സോര്‍ഷ്യം’ എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇവര്‍ തങ്ങളുടെ കണ്ടെത്തലുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ : നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സാധിക്കും

പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ 67 ശതമാനം പേരിലും അനുവദിച്ച സമയത്തിന് ശേഷം വണ്ണം കൂടുന്നതായി കണ്ടെത്തിയില്ലെന്നും ഇത് ഈ വിഷയത്തില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് കാരണമാകുമെന്നുമാണ് ഗവേഷകരുടെ അഭിപ്രായം. നിരാശയിലാകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം കണ്ടെത്താനുള്ള ത്വര കാലങ്ങള്‍ക്ക് മുന്‍പ് തന്നെ മനുഷ്യനിലുണ്ടായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button