Latest NewsNewsIndia

വയറുവേദനയാല്‍ പൊറുതിമുട്ടി പി. ചിദംബരം; പതിവായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സേവനം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ്‌. മീഡിയാ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ കസ്റ്റഡിയിലുള്ള പി. ചിദംബരം വയറുവേദനയാല്‍ വലയുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ജയില്‍വാസത്തിനിടെ രണ്ടുവട്ടം ചിദംബരത്തിന്‌ അസഹ്യമായ വയറുവേദന ഉണ്ടായി. അദ്ദേഹത്തെ പതിവായി ചികിത്സിക്കുന്ന ഹൈദരാബാദിലെ ഡോക്‌ടറുടെ സേവനം ഉടന്‍ ലഭ്യമാക്കണമെന്നും ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തിനിടെ കപില്‍ സിബല്‍ വ്യക്തമാക്കി.

Read also: വടകര ജില്ലാ ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.കെ .ശൈലജ

അതേസമയം ഇ.ഡിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വിഷയത്തെ വൈകാരികമായി സമീപിക്കരുതെന്ന് അറിയിക്കുകയുണ്ടായി. ഡല്‍ഹി എയിംസിലെ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ് ചിദംബരമെന്നും ഇതിനു മുൻപ് ഏതെങ്കിലും കുറ്റാരോപിതരെ അവരുടെ ഇഷ്‌ടപ്രകാരം അവര്‍ തന്നെ നിര്‍ദേശിക്കുന്ന ആശുപത്രികളില്‍ പ്രവേശിപ്പിച്ച ചരിത്രമുണ്ടോയെന്നും മേത്ത ചോദിക്കുകയുണ്ടായി. ഇതിനിടെ  പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി. ഒ​ക്ടോ​ബ​ര്‍ 30 വ​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​സ്റ്റ​ഡി​യി​ല്‍ ചി​ദം​ബ​ര​ത്തെ വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button