കോട്ടയത്ത് റിക്രൂട്ട്മെന്റ് റാലിയുമായി കരസേന. തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഡിസംബര്‍ രണ്ട് മുതല്‍ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടത്തുന്ന റാലിയില്‍ തെക്കന്‍ ജില്ലയിൽ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ (ഏവിയേഷന്‍/അമ്യുനിഷന്‍ എക്സാമിനര്‍), നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍/ഇന്‍വന്ററി മാനേജ്മെന്റ്, ട്രേഡ്സ്മെന്‍, ശിപായ് ഫാര്‍മ വിഭാഗങ്ങളിൽ പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം.
റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും ഒരു ട്രേഡിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. നവംബര്‍ 27-ന് ആര്‍മി വെബ്സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഈ അഡ്മിറ്റ് കാര്‍ഡ്/സ്ലിപ്പിൽ പറഞ്ഞ ദിവസം റാലിസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാര്‍ക്ക് വിവിധ ദിവസങ്ങളിലായി റാലിയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. റാലിക്ക് പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ 10 രൂപ മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാക്ഷ്യപത്രം ഹാജരാക്കണം.18 വയസ്സില്‍ താഴെയുള്ളവരാണെങ്കില്‍ അവരുടെ രക്ഷിതാവിന്റെ സാക്ഷ്യപത്രവും കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.joinindianarmy.nic.in/default.aspx
അവസാന തീയതി : നവംബര്‍ 16.
Also read : കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേര്‍ണലിസം
Post Your Comments