KeralaLatest NewsNews

അരൂരിലെ തിരിച്ചടികള്‍ തിരിച്ചറിഞ്ഞ് സിപിഎം; പാര്‍ട്ടിയുടെ ആത്മപരിശോധനകളിങ്ങനെ

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മിന്നും വിജയമാണ് ഇടതുപക്ഷം നേടിയത്. എന്നാല്‍ മൂന്നിടങ്ങളിലെ തോല്‍വിയെ കുറിച്ച് സിപിഎം വിമര്‍ശനം. അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി.സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ആത്മപരിശോധന നടത്തിയത്. സുധാകരന്റെ പരാമര്‍ശം സ്ത്രീ വോട്ടര്‍മാരെ എതിരാക്കിയെന്നും ഷാനിമോള്‍ ഉസ്മാനെതിരെയുള്ള കേസ് അനവസരത്തിലായെന്നും യോഗം വിലയിരുത്തി. അരൂരിലെ തോല്‍വിയെ സിപിഎം വളരെ ഗൗരവമായി കാണുന്നുണ്ട്. തോല്‍വിയുടെ കാരണം പരിശോധിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം അരൂരില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ കാരണം ഷാനിമോള്‍ ഉസ്മാനെതിരെ താന്‍ നടത്തിയ പൂതന പരാമര്‍മല്ലെന്ന് മന്ത്രി ജി.സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് ജി.സുധാകരന്‍ പറഞ്ഞു. അരൂരില്‍ പാര്‍ട്ടിക്കു വിപരീതമായി പ്രവര്‍ത്തച്ചവര്‍ ആരെന്ന് സൂക്ഷമമായി പരിശോധിക്കും.

പൂതന പരാമര്‍ശം മൂലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് പോയിട്ടില്ല. സിംപതി ഉണ്ടായിട്ടും കഷ്ടിച്ച് നിരങ്ങിയാണ് ഷാനിമോള്‍ ജയിച്ചതെന്നും സുധാകരന്‍ പറഞ്ഞു. അരൂരില്‍ ഷാനിമോള്‍ക്ക് ബിജെപി വോട്ടുമറിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. തന്റെ പ്രയത്‌നം കൂടി ഇല്ലായിരുന്നെങ്കില്‍ അരൂരിലെ തോല്‍വി ദയനീയമായേനെ എന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി ശങ്കര്‍ റൈ സ്വീകരിച്ച വിശ്വാസ നിലപാട് വോട്ടുകുറച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എറണാകുളത്ത് പാര്‍ട്ടി വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പാര്‍ട്ടി വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button