Latest NewsIndiaNews

ജമ്മു കശ്മീരിൽ ആപ്പിൾ കൊണ്ടുപോകാനെത്തിയ ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊന്നു : ട്രക്കിന് തീയിട്ടു

ശ്രീനഗർ : ആപ്പിൾ കൊണ്ടുപോകാനെത്തിയ രണ്ട് ഡ്രൈവർമാരെ തീവ്രവാദികൾ വെടിവച്ച് കൊലപ്പെടുത്തി, ശേഷം ട്രക്കിന് തീയിട്ടു. ജമ്മു കശ്മീരിലെ ഷോപിയാനിലാണ് സംഭവമുണ്ടായത്. ഒരു ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ ആപ്പിളുമായി പോകുന്ന ട്രക്ക് ഡ്രൈവർമാരെ ആക്രമിച്ച മൂന്നാമത്തെ സംഭവമാണിത്. പരിക്കേറ്റ ഡ്രൈവർ പഞ്ചാബിലെ ഹൊഷിയാർപുറിൽ നിന്നുള്ള ജീവനെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാനിലെ അൽവാർ സ്വദേശി മൊഹമ്മദ് ഇല്ലിയാസ് ആണ് മരിച്ച ഒരു ഡ്രൈവർ. രണ്ട് പേരുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

Also read : ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു: കാരണം ഇത്

തീവ്രവാദികളുടെ വെടിയേറ്റ് ആപ്പിൾ വ്യാപാരി കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുൻപാണ് ഇവിടെ വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. കശ്മീർ താഴ്‌വരയിൽ നിന്നും ആപ്പിളുകൾ കയറ്റി അയക്കുന്നത് കൂടുതൽ സജീവമായതോടെ തീവ്രവാദികൾ കടുത്ത നിരാശയിലാണെന്നും. ഇതാണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാകുന്നതിന് കാരണമെന്നും പോലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button