തിരുവനന്തപുരം : തിരുവനന്തപുരം മേയര്‍ സ്ഥാനത്തേയ്ക്ക് ആര് ? ഈ ചോദ്യങ്ങളാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആയിരുന്ന വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആകുന്നതോടെ അടുത്ത ഒരു വര്‍ഷം കോര്‍പറേഷനെ ആരു നയിക്കും എന്നതാണ് ഇപ്പോള്‍ സിപിഎമ്മിനെ അല്ലെങ്കില്‍ എല്‍ഡിഎഫിനെ കുഴക്കുന്നത്. എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ.പ്രശാന്തിന് മേയര്‍ സ്ഥാനംകൂടി വഹിക്കാന്‍ കഴിയുമോയെന്ന സാധ്യത സിപിഎം തേടിയിരുന്നു. എന്നാല്‍ രണ്ടു പദവികളും ഒരുമിച്ചു വഹിക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്.
Read Also : എന്‍എസ്‌എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍
അതേസമയം മേയര്‍ സ്ഥാനത്തേക്ക് ആര് എന്നതിനെ കുറിച്ച് സിപിഎം ഒരു ചെറിയ സൂചന പുറത്തുവിട്ടിട്ടുണ്ട്. കോര്‍പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കെ.ശ്രീകുമാര്‍ മേയറാകാനാണ് സാധ്യത കൂടുതല്‍. ഭരണസമിതി ചുമതലയേല്‍ക്കുമ്പോള്‍ പ്രശാന്തും ശ്രീകുമാറും മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടണമെന്നു ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇടയ്ക്കുളള മാറ്റം പാര്‍ട്ടി പിന്നീടു വേണ്ടെന്നു വച്ചു. മറ്റു തടസ്സങ്ങളോ അവകാശവാദങ്ങളോ ഉണ്ടായില്ലെങ്കില്‍ ശ്രീകുമാര്‍ മേയറാകും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും സിപിഎം വഞ്ചിയൂര്‍ ഏരിയാ സെന്റര്‍ അംഗവുമാണ്.
പി. ബാബുവാണ് മേയര്‍ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന മറ്റൊരാള്‍. സിപിഎം പാളയം ഏരിയാ കമ്മിറ്റി അംഗമാണ്. മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.പുഷ്പലതയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പുഷ്പലത.
Post Your Comments