കേന്ദ്രസര്‍വീസിൽ തൊഴിലവസരം. 2019-ലെ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷക്കായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍വീസിലെ ഗ്രൂപ്പ് എ, ബി, സി, ഡി -യിലായുള്ള 33 തസ്തികകളിലേക്കാണ് നിയമനം. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ രജിസ്‌ട്രേഷന്‍ നമ്പറും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ സമർപ്പിക്കുക. ഒഴിവുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടില്ല.
Also read : ഡോക്ടര്‍, സ്റ്റാഫ് നഴ്സ് നിയമനം
നാലു ഘട്ടങ്ങളിലായാണ് പരീക്ഷ. ടയര്‍ ഒന്നിൽ രണ്ട് പരീക്ഷകള്‍. ഓണ്‍ലൈന്‍ ഒബ്ജക്ടീവ് പരീക്ഷയായിരിക്കും. ടയര്‍ മൂന്ന് വിവരണാത്മക പരീക്ഷയും ടയര്‍ നാല് സ്‌കില്‍ ടെസ്റ്റും (ബാധകമായ തസ്തികൾക്ക്) ആയിരിക്കും. കേരളത്തിൽ എറണാകുളം (കോഡ്: 9213), കണ്ണൂര്‍ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തിരുവനന്തപുരം (9211), തൃശ്ശൂര്‍ (9212) എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://ssc.nic.in/
അവസാന തീയതി : നവംബർ 25
Post Your Comments