തിരുവനന്തപുരം: അരൂർ ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനെ ജയിപ്പിച്ചത് കവി കൂടിയായ മന്ത്രി ജി സുധാകരന്റെ ‘പൂതന’ പരാമർശം ആണെന്ന് രാഷ്ട്രീയ നിരീക്ഷകർ. അറുപത് വർഷം കോൺഗ്രസിനെ അകറ്റിനിർത്തിയ മണ്ഡലത്തിലാണ് ഷാനിമോൾ ഉസ്മാൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. വട്ടിയൂർക്കാവിലും കോന്നിയിലും മികച്ച പ്രകടനം കാഴ്ചവെച്ച സിപിഎമ്മിന് പക്ഷേ സ്വന്തം മണ്ഡലം നഷ്ടപ്പെട്ടു. മന്ത്രി ജി സുധാകരൻ നടത്തിയ ‘പൂതന’ പരാമർശം സജീവമായി നിലനിർത്താൻ യുഡിഎഫിന് കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
ALSO READ: ജമ്മു കശ്മീരില്‍ ട്രക്ക് കത്തിച്ചു; ഡ്രൈവര്‍മാരെ തീവ്രവാദികൾ കൊലപ്പെടുത്തി
മന്ത്രിയുടെ പരാമർശം ഷാനിമോൾക്കനുകൂലമായ സഹതാപ തരംഗം സൃഷിച്ചുവെന്നും വിലയിരുത്തലുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 38,519 വോട്ടുകൾക്ക് ആരിഫ് ജയിച്ച മണ്ഡലമാണ് വെറും 2,079 വോട്ടുകൾക്ക് യുഡിഎഫ് പിടിച്ചെടുത്തത്. പ്രദേശിക വികസന പ്രശ്നങ്ങളും ശബരിമല വിഷയവുമൊക്കെയാണ് തുടക്കത്തിൽ യുഡിഎഫ് പ്രചാരണ വിഷയങ്ങളായി ഉപയോഗിച്ചതെങ്കിൽ പിന്നീട് മന്ത്രിയുടെ പ്രസ്താവനയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശികമായി ഉയർന്നുവന്ന പ്രശ്നങ്ങളും സജീവ ചർച്ചയായി.
ALSO READ: കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു; ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
ആലത്തൂരിൽ രമ്യാഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ പരാമർശമാണ് ഗുണകരമായത്. സമാനമായ രീതിയിൽ ജി സുധാകരൻ നടത്തിയ പ്രസ്താവന പാർട്ടിയെ കുരുക്കിൽ ചാടിച്ചെന്നാണ് ഉയരുന്ന വിമർശനം. തൈക്കാട്ടുശേരിയിലെ കുടുംബയോഗത്തിൽവെച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
Post Your Comments