റിയാദ്: സൗദി-ഇന്ത്യ സഹകരണ കരാറുകള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. പാര്‍പ്പിട മേഖലയില്‍ സഹകരിക്കുന്നതിനു ഇന്ത്യയും സൗദിയും തമ്മില്‍ നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനാണ് ഇന്നലെ ചേര്‍ന്ന മന്ത്രിസഭയോഗം അംഗീകാരം നല്കി. പാര്‍പ്പിട കാര്യ മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ശുറാ കൗണ്‍സില്‍ തീരുമാനവും പരിശോധിച്ചാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രം മന്ത്രിസഭ അംഗീകരിച്ചത്. കൂടാതെ ടെലികോം , ഐ.ടി മേഖലയില്‍ സഹകരിക്കുന്നതിനു ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിയും സൗദി ടെലികോം അതോറിറ്റിയായ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളോജി കമ്മീഷനും തമ്മില്‍ ധാരണപത്രം ഒപ്പുവെയ്ക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി.
Read More : കള്ളനോട്ടു നല്കി കാളയെ വാങ്ങിയ കേസിന് കോഴിക്കോട് ഹവാല സംഘവുമായി ബന്ധമുണ്ടെന്ന് സംശയം
മെഡിക്കല്‍ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലയില്‍ സഹകരിക്കുന്നതിനു ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷനുമായി ധാരണപത്രം ഉപ്പുവെയ്ക്കുന്നതിനു സൗദി ഫുഡ് ആന്‍ഡ് ഡ്രാഗ് അതോറിറ്റി ചെയര്‍മാനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.
സുഹൃത് രാഷ്ട്രങ്ങളെന്ന നിലയില്‍ സൗദി- ഇന്ത്യ ബന്ധം ഭാവിയില്‍ കൂടുതല്‍ മേഘലകളില്‍ സഹകരിക്കുന്നതിനു കരുത്തു പകരുമെന്നാണ് വിലയിരുത്തല്‍.
Post Your Comments