ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ മകളായ മറിയം നവാസ് ഷെരീഫും ആശുപത്രിയിൽ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അനുവാദം നല്‍കണം എന്ന് ആവശ്യപ്പെട്ട് മറിയം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മറിയത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് മറിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു നവാസ് ഷെരീഫിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. രക്തത്തിലെ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവിഐപി 1 മുറിയിലാണ് മറിയം നവാസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിവിഐപി 2 മുറിയിലാണ് നവാസ് ഷെരീഫ് ചികിത്സയിലുള്ളത്. പല പരിശോധനകള്‍ക്കും മറിയത്തെ വിധേയമാക്കി എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments