KeralaLatest NewsNews

ന്യൂന മർദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും, അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കിഴക്കും പടിഞ്ഞാറുമുള്ള ഈ രണ്ട് സിസ്റ്റങ്ങളുടെ പ്രഭാവം കേരളത്തിലെ കാറ്റിന്റെയും മഴയുടെയും സ്വഭാവത്തിൽ ഓരോ മണിക്കൂറിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്.

ALSO READ: ‘വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു’ – എന്‍എസ്എസിനെതിരെ വെള്ളാപ്പള്ളി

ന്യൂനമർദം നമ്മുടെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാനാണ് ദുരന്ത നിവാരണ അതോറിറ്റി സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും നിർദേശിക്കുന്നത്. തുടർച്ചയായി മാറുന്ന ദൈനംദിന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ ന്യൂനമർദ പ്രദേശങ്ങളുടെ ശക്തി പ്രാപിക്കലും സഞ്ചാരപഥവും ഓരോ നിമിഷവും കാലാവസ്ഥ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്

മഴ കൂടുതലും വൈകുന്നേരങ്ങളിലും രാത്രിയിലുമാകാനാണ് സാധ്യത. തുലാവർഷവും ന്യൂനമർദ സ്വാധീനവും കാരണം അടുത്ത ദിവസങ്ങളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായതോ (24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ) ശക്തമായതോ (24 മണിക്കൂറിൽ 64.5 എംഎം മുതൽ 115.5 എംഎം വരെ) ആയ മഴക്കുള്ള സാധ്യതയുണ്ട്.

ALSO READ: പു​തു​ച്ചേ​രി കാ​മ​രാ​ജ് ന​ഗ​ർ ഉ​പ​തി​ര​ഞ്ഞെ​ടുപ്പ് : കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിക്ക് ജ​യം

ഒക്ടോബർ 25 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 26 ന് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 27 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ഒക്ടോബർ 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button