KeralaLatest NewsNews

വിവാഹം കഴിഞ്ഞ പതിനാറുകാരി കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും അറസ്റ്റില്‍

കൊല്ലം: ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടി. വിവാഹം കഴിഞ്ഞ പതിനാറുകാരിയാണ് കാമുകനൊപ്പം താമസം തുടങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പൊലീസ് കസ്റ്റഡിയിലായി. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വിവാഹം ഒരു മാസം മുന്‍പാണ് കോയിവിള സ്വദേശിയായ 30കാരനുമായി നടന്നത്. ഭര്‍ത്താവുമായി പിണങ്ങി ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി. ഇതേതുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെ വിട്ടുകിട്ടണമെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button