![doctor](/wp-content/uploads/2019/10/doctor-.jpg)
കാരാകുര്‍ശ്ശി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍, സ്റ്റാഫ് നഴ്സ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡോക്ടര്‍ തസ്തികയ്ക്ക് എം.ബി.ബി.എസ്. ബിരുദവും, ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ രജിസേ്ട്രഷനും ഉണ്ടാവണം. 2019 ഒക്ടോബര്‍ ഒന്നിന് 65 വയസ്സ് കവിയരുത്. സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് ജി.എന്‍.എം./ബി.എസ്.സി. നഴ്സിങാണ് യോഗ്യത. കേരള നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പ്രവൃത്തി പരിചയം അഭികാമ്യം. 2019 ഒക്ടോബര്‍ ഒന്നിന് 40 വയസ്സ് കവിയരുത്.
ഡോക്ടര്‍ തസ്തികയിലേക്കുളള കൂടികാഴ്ച ഒക്ടോബര്‍ 30 ന് രാവിലെ 11 നും സ്റ്റാഫ് നഴ്സ് കൂടികാഴ്ച ഉച്ചയ്ക്ക് രണ്ടിനും കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. താല്‍പര്യമുളളവര്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Post Your Comments