കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ രണ്ടു സിറ്റിംഗ് സീറ്റുകളിൽ പരാജയം നേരിട്ട കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു. നേതാക്കൾ പരസ്‌പരം പഴി ചാരുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന കാഴ്ചയാണ് പാർട്ടിക്കുള്ളിൽ കാണാൻ സാധിക്കുന്നത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ ഏറ്റ തിരിച്ചടി നേതൃത്വത്തിനെതിരെ ആയുധമാക്കുകയാണ് സീറ്റ് മോഹികൾ.
തോൽവി വിലയിരുത്തേണ്ടത് പാർട്ടി നേതൃത്വമാണെന്ന് കോന്നിയിൽ പരാജയപ്പെട്ട മോഹൻ രാജ് പറഞ്ഞു. പ്രചാരണത്തിൽ പോരായ്മകൾ ഉണ്ടായെന്നാണ് വട്ടിയൂർകാവിൽ തോറ്റ കെ മോഹൻ കുമാറിന്റെ പ്രതികരണം. മരുഭൂമിയിൽ ഒറ്റയ്ക്ക് നിർത്തി തന്റെ തലയിൽ കനൽ കോരിയിട്ടവർക്കുള്ള പാഠമാണ് ഈ ഫലമെന്ന് പീതാംബരക്കുറുപ്പ് പ്രതികരിച്ചു. വട്ടിയൂർക്കാവിൽ മത്സരിക്കാൻ അവസാന നിമിഷംവരെ പരിഗണിക്കപ്പെട്ട നേതാവാണ് പീതാംബരക്കുറുപ്പ്.
ALSO READ: ബ്രെക്‌സിറ്റ് കരാർ: കരാറിന് അംഗീകാരം ലഭിച്ചതിനുള്ള ആവേശത്തിൽ ജോണ്‍സണ്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
പരാജയം പഠിക്കുമെന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലുമടക്കമുള്ള നേതാക്കൾ. പാലായിലെ തോൽവിയുടെ ആഘാതം മാറും മുൻപേ ഏറ്റ തിരിച്ചടിക്ക് കാരണം തപ്പുകയാണ് കെ.പി.സി.സി നേതൃത്വം. 23 വർഷം കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച അടൂർ പ്രകാശിന്റെ അഭിപ്രായം തള്ളി പി മോഹൻരാജിനെ കൊണ്ടു വന്നത് ഐ ഗ്രൂപ്പ് നേതൃത്വമാണ്. ഇതിനെ പിന്താങ്ങിയ കെ.പി.സി.സി അധ്യക്ഷൻ പരാജയപ്പെട്ടാൽ അത് അടൂർപ്രകാശ് കാരണമാകുമെന്ന് പ്രഖ്യപിക്കുകയും ചെയ്തിരുന്നു. പരാജയപ്പെട്ടതോടെ കോൺഗ്രസ് സ്ഥാനാർത്ഥി പരസ്യമായി തന്നെ അടൂർപ്രകാശിനെതിരെ രംഗത്തിറങ്ങി.
Post Your Comments