Latest NewsNewsIndia

സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിച്ചു

പൂനെ•പൂനെ ജില്ലയിലെ ബരാമതി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.എസ്.പി സ്ഥാനാര്‍ത്ഥി അശോക്‌ മാനെയെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പോലീസ് പറഞ്ഞു. ബുധനാഴ്ചയാണ് സംഭവം. മാനെയ്ക്ക് വേണ്ടി പ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും മാനെ എന്‍.സി.പി സ്ഥാനാര്‍ഥി അശോക്‌ പവാറിന് പിന്തുണ പ്രഖ്യാപിച്ചതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.

ചൊവ്വാഴ്ച ഏതാനും ബി.എസ്.പി പ്രവര്‍ത്തകര്‍ മാനെയെ ബാരാമതിയിലെ ഒരു ഹോട്ടലിൽ വച്ച് സന്ദര്‍ശിച്ചു. ഇതിനിടെ ചില പ്രവര്‍ത്തകര്‍ നേതാവിന്റെ മുഖത്ത് മഷിയൊഴിക്കുകയും എന്തിനാണ് പവാറിനെ പിന്തുണയ്ക്കുന്നതെന്ന് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് മാനെയെ പ്രവര്‍ത്തകര്‍ മണ്ണെണ്ണ ഒഴിച്ച് റോഡിലൂടെ നടത്തിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പ്രചാരണ വേളയിൽ പാർട്ടിയിൽ നിന്നും പ്രവർത്തകരിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും അതിനാലാണ് ബിഎസ്പിയെ വിട്ട് അജിത് പവാറിനെ പിന്തുണച്ചതെന്ന് മാനെ പറയുന്നു.

സംഭവത്തില്‍ പത്ത് ബി‌എസ്‌പി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button