ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ഹരിയാനയും കൂടാതെ 50 നിയമസഭാ സീറ്റുകളിലും രണ്ട് ലോക്സഭാ സീറ്റുകളിലുമാണ് ഇന്ന് വോട്ടെണ്ണുന്നത്. ഇതില്‍ മുപ്പതു നിയമസഭ സീറ്റുകള്‍ നിലവില്‍ ബി.ജെ.പിയുടെ കൈകളിലാണ്. 12 സീറ്റുകള്‍ കോണ്‍ഗ്രസിന്റെതും ബാക്കിയുള്ളവ പ്രാദേശിക പാര്‍ട്ടികളുടേതുമാണ്.ഉത്തര്‍പ്രദേശില്‍ 11 നിയമസീറ്റുകളില് ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ഗുജറാത്തില്‍ ആറും, കേരളം(5), ബിഹാര്‍(5), അസം(4), ഹിമാചല്‍പ്രദേശ് (2), തമിഴ്നാട്(2), പഞ്ചാബ്(4), സിക്കിം(3), രാജസ്ഥാന്(2), അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ചത്തിസ്ഗഢ്, പുതുച്ചേരി, മേഘാലയ, തെലങ്കാന എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
മഹാരാഷ്ട്രയിലെ സത്താര, ബിഹാറിലെ സമസ്തിപൂര്‍ ലോക്സഭാ മണ്ഡലങ്ങളിലും ഇന്ന് ഫലമറിയാം.403 അംഗ നിയമസഭയില്‍ 302ഉം ബി.ജെ.പിയുടെ കൈകളിലാണ്. പ്രധാനമായും നാലുപേര്‍ തമ്മിലുള്ള മത്സരമാണിവിടെ നടക്കുന്നത്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് , ബി.ജെ.പി.രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന് ദുര്‍ബലമായ ഭൂരിപക്ഷത്തെ ഉറപ്പിക്കാനുള്ള അവസരമായാണ് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.
Post Your Comments