ഊര്‍ജ്ജത്തിന്റെ ഉറവിടങ്ങളാണ് ഡ്രൈ ഫ്രൂട്ട്സ്. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത തുങ്ങിയവ കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ഇരുമ്പ്, പൊട്ടാസ്യം,മഗ്നീഷ്യം, കാല്‍സ്യം എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നട്സ് നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്നു.
നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് സഹായകമാണ്. ഹൃദ്രോഗത്തിനു പുറമെ അര്‍ബുദം, ഓസ്റ്റിയോപോറോസിസ്, പ്രമേഹം, നാഡീരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ സഹായകരമാണ് ഡ്രൈ ഫ്രൂട്ട്സുകള്‍.
ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറക്കുന്നതിനൊപ്പം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് പുറമെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും അര്‍ബുദം ഉള്‍പ്പെടെ ഉള്ള രോഗങ്ങളെ തടയുന്നതിനും ഡ്രൈ ഫ്രൂട്ട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
Post Your Comments