Life Style

ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നാം എല്ലാവരും ആഹാര കാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധിക്കുന്നവരാണ്. എന്നാൽ നാം എത്ര ശ്രമിച്ചാലും താഴെ പറയുന്ന കാര്യങ്ങൾ അകറ്റിനിര്‍ത്തിയില്ലെങ്കില്‍ പതിയെ അവ നമ്മുടെ ആരോഗ്യത്തെ കൊല്ലുക തന്നെ ചെയും. ഭക്ഷണത്തിൽ ഏവരും ഭയക്കുന്നത് കൊളസ്‌ട്രോളിനെയാണ്. എണ്ണ പലഹാരം കഴിക്കാനുള്ള ആഗ്രഹം കൊണ്ടും പലപ്പോഴും പത്രത്തില്‍ പലഹാരത്തിന്റെ എണ്ണ തുടച്ചുകളയുന്ന ശീലം പലരിലും കണ്ടു വരുന്നു. പത്രക്കടലാസില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നതും കാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഭക്ഷണം പായ്ക്കു ചെയ്തു വാങ്ങുന്നതും അപകടകരമായ ഒരു കാര്യമാണ്. ആരോഗ്യത്തിന് അങ്ങേയറ്റം ദോഷം ചെയ്യുന്ന പ്രവർത്തി നിങ്ങളറിയാതെ തന്നെ സ്വയം വിഷം കഴിക്കുന്നതിനു തുല്യമാണ് എന്ന് മനസിലാക്കുക .

Read also: തീവണ്ടിയാത്രയിൽ പതിവ് അഭ്യാസങ്ങൾ കാണിക്കുന്നവർ കരുതിയിരിക്കുക; സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്‌താലും ഓടിക്കയറിയാലും ഇനി ജയിലിൽ കിടക്കാം

ഇത്തരം പ്രവണത വൻ തോതിൽ വർദ്ധിച്ചു വരുന്നതിനാലും , പേപ്പറിലെ മഷിയില്‍ നിന്നു വിഷം ഉള്ളില്‍ ചെല്ലുന്നതു കൊണ്ടും ഭക്ഷണം പത്രക്കടലാസില്‍ പൊതിയുന്നതും കഴിക്കുന്നതും ഒഴിവാക്കാന്‍ ശക്തമായി നടപടി എടുക്കണമെന്നാണ് അധികൃതർ നിർദേശം നൽകിയത്. വളരെ വൃത്തിയായി പാചകം ചെയ്ത ഭക്ഷണം പോലും ഇങ്ങനെ നല്‍കിയാല്‍ വിഷമാകുമെന്നും, ഇലയില്‍ പൊതിഞ്ഞ ശേഷം ഭഷണം പേപ്പര്‍ ഉപയോഗിച്ച് പൊതിയാറുണ്ടെങ്കിലും ഇല കീറി ഭക്ഷണം പത്രത്തില്‍ മുട്ടുന്നതും വിഷമാണെന്നും വിദഗ്ദർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button