Latest NewsKeralaNews

നന്ദു മഹാദേവന്റെ സർജറി വിജയകരം: പ്രാര്‍ത്ഥനയോടെ സോഷ്യല്‍ മീഡിയ

തിരുവനന്തപുരം•അര്‍ബുദത്തെ ചിരിച്ചുകൊണ്ട് ധൈര്യപൂര്‍വ്വം നേരിട്ട നന്ദു മഹാദേവ എല്ലാ ക്യാന്‍സര്‍ രോഗികള്‍ക്കും പ്രചോദനമാണ്. രണ്ട് തവണ അര്‍ബുദത്തെ ചെറുത്ത് തോല്‍പ്പിച്ച നന്ദുവിനെത്തേടി മൂന്നാമതും അര്‍ബുദമെത്തിയ കാര്യം നന്ദു തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇത്തവണ ശ്വാസകോശത്തെയാണ് അര്‍ബുദം ബാധിച്ചത്.

നന്ദുവിന്റെ ശ്വാസകോശത്തെ ബാധിച്ച ട്യൂമര്‍ നീക്കം ചെയ്യുന്ന സര്‍ജറി ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി. 6 മണിക്കൂറോളം നീണ്ടു നിന്ന മേജർ സർജറി തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് നടന്നത്. തൊറാസിക് സർജൻ ഡോക്ടർ ശിവനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ജറി വിജകരമായി പൂര്‍ത്തിയാക്കിയത്.

ഇന്ന് രാവിലെ പ്രശസ്ത ഗൈനക്കോളജിസ്റ് ഗീത ഷാനവാസ്‌, ഡോക്ടർ ഷാനവാസ്‌ ഗായകനും നടനുമായ ഷംനാദ് ഭാരത് തുടങ്ങിയവർ നന്ദുവിനെ സന്ദർശിച്ചിരുന്നു.

നന്ദുവിന്റെ തുടര്‍ ചികിത്സക്ക് വേണ്ട സഹായങ്ങള്‍ ബോംബയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടർ ഗീത ഷാനവാസും പ്രശസ്ത ഓൺകോളജിസ്റ്ഉം ചേർന്ന് സ്പോൺസർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button