Life Style

ഈ രോഗലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക ചിലപ്പോള്‍ അത് അഞ്ചാംപനിയുടേതാകാം

രോഗമുള്ളവരുടെ തൊണ്ട, മൂക്ക്, വായ എന്നിവയില്‍ നിന്നുള്ള സ്രവകണികകളില്‍ നിന്നും വായുവിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു 7 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും.

രോഗലക്ഷണങ്ങള്‍

പനി

മൂക്കൊലിപ്പ്, തുമ്മല്‍, ജലദോഷം

വരണ്ട ചുമ

ചില സന്ദര്‍ഭങ്ങളില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം

കണ്ണ് ചുവക്കുക, കണ്ണില്‍ നിന്നും വെള്ളം വരിക

വായ്ക്കുള്ളില്‍ കാണുന്ന വെളുത്ത മണ്‍തരികള്‍ പോലുള്ള പൊട്ടുകള്‍

ചെവിയുടെ പിന്നില്‍ നിന്നും ആരംഭിച്ചു ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന മണ്ണു വാരി വിതറിയ പോലുള്ള ചുവന്ന പാടുകള്‍

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

മറ്റു സങ്കീര്‍ണതകള്‍ ഉണ്ടായില്ലെങ്കില്‍ ഒരാഴ്ചകൊണ്ടു രോഗലക്ഷണങ്ങള്‍ കുറയുന്നതാണ്.

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം

രോഗിയുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കുക

കുട്ടികളില്‍ രോഗം പെട്ടെന്ന് സങ്കീര്‍ണതകളിലേക്ക് പോകാന്‍ സാധ്യതയുണ്ട്.

തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക.

രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button