KeralaLatest NewsNews

കൊച്ചിയിലെ വെളളക്കെട്ട്: നഗരസഭയുടെ വീഴ്ചകൾ സംബന്ധിച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണനയിൽ

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലുണ്ടായ വെളളക്കെട്ടുമായി ബന്ധപ്പെട്ട് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും. അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനു വേണ്ടി നേരിട്ട് ഹാജരായി വിശദീകരണം നൽകും. നഗരസഭ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ കോടതി എന്തിനാണ് ഇങ്ങനെയൊരു നഗരസഭയെന്നും എന്തുകൊണ്ടാണ് നഗരസഭയെ സർക്കാർ പിരിച്ചുവിടാത്തതെന്നും ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് വിശദീകരണം നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകിയത്.

ALSO READ: ബിഷപ്പ് ഫ്രാങ്കോ സാമൂഹ്യമാധ്യമങ്ങളിലൂടെ കരുതിക്കൂട്ടി അപമാനിക്കുന്നു; ആരോപണവുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ

കൊച്ചി നഗരത്തിലെ പേരണ്ടൂർ കനാൽ ശുചീകരണം ആവശ്യപ്പെടുന്ന ഹർജിയിലായിരുന്നു കോടതി ഇന്നലെ കൊച്ചിൻ കോർപറേഷനെ രൂക്ഷമായി വിമർശിച്ചത്. കലൂരിലെ കെഎസ്ഇബി സബ് സ്റ്റേഷൻ വർഷം തോറും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയിലാണ്. ഇക്കാര്യത്തിൽ കെഎസ്ഇബിയോട് വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’, പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button