ബെംഗളൂരു: കർണാടകയിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 12 ആയി. മഴ 2 ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമർദത്തെ തുടർന്നാണ് മഴ കനത്തത്. കർണാടകയിലെ ധാർവാഡ്, ബെളഗാവി, ഗദഗ്, ഹാവേരി, വിജയപുര, കലബുറഗി, ബാഗൽക്കോട്ടെ, ശിവമൊഗ്ഗ, ചിക്കമഗളൂരു, ചിത്രദുർഗ, മണ്ഡ്യ, കുടക്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തുടങ്ങിയ ജില്ലകളിലെ ഒട്ടേറെ വീടുകളും പാലങ്ങളും പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്. പുതുച്ചേരിയിലും 27 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ALSO READ: ഒടുവില്‍ തുര്‍ക്കി പിന്മാറി; സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്, ആന്ധ്ര തീരത്തിന് അടുത്താണ് ഇപ്പോൾ ന്യൂനമർദം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ചെന്നൈയിലുണ്ടായ വെള്ളക്കെട്ടിൽ ഗതാഗതം സ്തംഭിച്ചു. തമിഴ്നാട്ടിൽ 3 ദിവസത്തേക്ക് അതി തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.
ALSO READ: കൊച്ചിയിലെ വെളളക്കെട്ട്: നഗരസഭയുടെ വീഴ്ചകൾ സംബന്ധിച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണനയിൽ
വരുന്ന 48 മണിക്കൂറിൽ തേനി, ഡിണ്ടിഗൽ, കോയമ്പത്തൂർ, നീലഗിരി മേഖലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. മഹാരാഷ്ട്രയിലെ അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് കൃഷ്ണാ നദി കരകവിഞ്ഞൊഴുകുകയാണ്. 5444 വീടുകൾ തകർന്നതായാണ് റിപ്പോർട്ട്.
Post Your Comments