അഗര്‍ത്തല•അഴിമതിക്കേസില്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും ത്രിപുര മുന്‍ മന്ത്രിയുമായ ബാദല്‍ ചൗധരി പൊലീസ് ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്തു. ത്രിപുരയില്‍ നാല് തവണ പൊതുമരാമത്ത് മന്ത്രിയായ ബാദല്‍ 630 കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്.
പൊലീസ് തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് തടയുന്നതിനായി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ബാദല്‍ ചൗധരി കോടതി ആവശ്യം തള്ളിയതോടെ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന രക്തസമ്മര്‍ദത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി അഡ്മിറ്റായതോടെയാണ് പൊലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ആശുപത്രി വിട്ടാലുടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചു. കേസില്‍ ബാദല്‍ ചൗധരിക്കൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രതികളാണ്.
ബിപ്ലവ് കുമാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Post Your Comments