Latest NewsKeralaIndia

കോടികള്‍ വിലവരുന്ന ഭൂമി വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുക്കാന്‍ കൂട്ടുനിന്നുവെന്ന് ആരോപണം,; ടി സിദ്ദിഖിന് എതിരെ അന്വേഷണം

പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാന്‍ ബന്ധുവിനു വേണ്ടി ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന പരാതിയിലാണ് താമരശ്ശേരി പോലീസ് അന്വേഷണം തുടങ്ങിയത്.

കോടികള്‍ വിലവരുന്ന ഭൂമി വ്യാജ ഒസ്യത്ത് തയ്യാറാക്കി തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ക്ക് കൂട്ടു നിന്നു എന്ന പരാതിയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉള്‍പ്പെടെ മൂന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, കോണ്‍ഗ്രസ് നേതാക്കളായ എന്‍ കെ അബ്ദുറഹിമാന്‍, ഹബീബ് തമ്പി എന്നിവര്‍ക്കെതിരേ താമരശേരി പൊലീസാണ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്.അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മിജിസ്ട്രേറ്റിന്റ പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാന്‍ ബന്ധുവിനു വേണ്ടി ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന പരാതിയിലാണ് താമരശ്ശേരി പോലീസ് അന്വേഷണം തുടങ്ങിയത്.

അന്തരിച്ച റിട്ടയേഡ് ജുഡീഷ്യല്‍ മിജിസ്ട്രേറ്റ് ലിങ്കണ്‍ ഏബ്രഹാമിന്റെ പേരിലുള്ള പതിമൂന്നര ഏക്കറിലധികം വരുന്ന ഭൂമി തട്ടിയെടുക്കാന്‍, സഹോദരന്‍ ഫിലോമെന്‍ എബ്രഹാമിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി. ഇതിന്റെ പേരില്‍ സിദ്ദിഖ് അടക്കമുള്ള മൂന്ന് പേര്‍ക്ക് ഒരേക്കര്‍ ഭൂമി പ്രതിഫലമായി ലഭിച്ചു എന്നും പരാതിയില്‍ പറയുന്നു. 2015 സെപ്റ്റംബര്‍ 22നു താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇവര്‍ക്ക് തീറാധാരം രജിസ്റ്റര്‍ ചെയ്തു നല്‍കിയത്.

ലിങ്കണ്‍ ഏബ്രഹാമിന്റെ സഹോദരന്‍ കെ എ ഫിലോമെന്‍ നേതാക്കള്‍ക്ക് ഭൂമി എഴുതി നല്‍കിയ ആധാരത്തിന്റെ പകര്‍പ്പ് ഒരു പ്രമുഖ ചാനൽ പുറത്തു വിട്ടിരുന്നു.ലിങ്കണ്‍ ഏബ്രഹാമിന്റെ പിതാവ് കെ എം ഏബ്രഹാമിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനു ഒസ്യത്തു പ്രകാരം നീക്കിവച്ച ഭൂമിയാണ് വ്യാജ ഒസ്യത്ത് തയാറാക്കി ഫിലോമെന്‍ എബ്രഹാം സ്വന്തമാക്കിയത്. ഇതിനെതിരെ ട്രസ്റ്റ് അംഗങ്ങള്‍ കോടതിയെ സമീപിച്ചെങ്കിലും ഇവര്‍ക്ക് വലിയ തുക നല്‍കി കേസ് ഒതുക്കിയെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button