Latest NewsNewsIndia

സിസ്റ്റര്‍ അഭയ വധക്കേസ്; നുണപരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കും, മൊഴി നിര്‍ണായകം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളുടെ നുണപരിശോധന നടത്തിയ ഡോക്ടര്‍മാരെ ഇന്ന് വിസ്തരിക്കും. ബെംഗളൂരു ഫോറന്‍സിക് ലാബിലെ ഡോക്ടര്‍മാരായ പ്രവീണ്‍, കൃഷ്ണവേണി, കന്ദസ്വാമി എന്നിവരെയാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിസ്തരിക്കുന്നത്. ഇവരുടെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.

നുണപരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. നുണപരിശോധനയില്‍ പ്രതികള്‍ വെളിപ്പെടുത്തിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രണ്ട് വൈദികരെയും ഒരു കന്യാസ്ത്രീയെയും സിബിഐ അറസ്റ്റ് ചെയ്തത്.

ALSO READ:തമിഴകത്തിന്റെ സൂപ്പര്‍താരം രജനീകാന്തിനെ ബിജെപിയില്‍ ചേരാന്‍ പൂർണ്ണ മനസോടെ സ്വാഗതം ചെയ്ത് പൊൻ രാധാകൃഷ്ണൻ

ഇന്നലെ തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ മുന്‍ ഉദ്യോഗസ്ഥരെ വിസ്തരിച്ചിരുന്നു. മുന്‍ കെമിക്കല്‍ എക്സാമിനര്‍ ആര്‍ ഗീതയും അനലിസ്റ്റ് ചിത്രയുടെയും മൊഴിയാണ് തിരുവനന്തപുരം സിബിഐ കോടതി രേഖപ്പെടുത്തിയത്. സിസ്റ്റര്‍ അഭയ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ ഇവരെ വെറുതെ വിട്ടിരുന്നു.

ALSO READ: മരട് ഫ്‌ളാറ്റ് : മുന്‍ ഇടത് ഭരണ സമിതി കുരുക്കിൽ , രണ്ട് സിപിഎം നേതാക്കളെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. 2009ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നതെങ്കിലും പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button