Latest NewsNewsIndia

ഹവാല ഇടപാട്; ഡി കെ ശിവകുമാറിന് ജാമ്യം, രാജ്യം വിട്ടുപോകരുതെന്ന് നിബന്ധന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് ജാമ്യം. ഹവാല ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

25000 രൂപ കോടതിയില്‍ കെട്ടിവെക്കുന്നതിനോടൊപ്പം രാജ്യം വിട്ടുപോകരുത് എന്ന നിബന്ധനയോടെയാണ് ശിവകുമാറിന് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. ജുഡിഷ്യല്‍ കസ്റ്റഡിയിലായിരുന്ന ശിവകുമാറിന്റെ ജാമ്യാപേക്ഷ വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് ശിവകുമാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിലാകുന്നത്.

ALSO READ: ‘യാതൊരു ആരോഗ്യപ്രശ്നവും ഇല്ലാത്ത ഒരാള്‍ ശരിയായ ചികിത്സ കിട്ടാത്ത ഒറ്റ കാരണത്താല്‍ മരണപ്പെടുന്നത് എന്തൊരു കഷ്ടമാണ്’- വായിക്കേണ്ട കുറിപ്പ്

ര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് 2017 ഓഗസ്റ്റില്‍ അനധികൃതമായി സൂക്ഷിച്ച എട്ട് കോടി രൂപ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. സുഹൃത്തായ ഒരു വ്യവസായിയുടേതാണ് ഈ പണമെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. സംഭവത്തില്‍ ആദായനികുതി വകുപ്പാണ് ആദ്യം കേസെടുത്തത്. ഇതിനു പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ശിവകുമാറിന്റെ വിവിധ നസതികളില്‍ റെയ്ഡ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് ശിവകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനുമായി പദ്ധതിയിട്ട് അധ്യാപികയായ ഭാര്യ: ഒടുവില്‍ പണി പാളി; ഭര്‍ത്താവും കാമുകനും മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button