തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായിരുന്ന പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീലിന്റെ തലയിൽ ഹാമർ തലയിൽ വീണത്.
Read also: ബിഎസ്എന്‍എന്‍എലും എംടിഎന്‍എലും തമ്മിലുള്ള ലയനം : കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം ഇങ്ങനെ
ഗുരുതരമായി പരിക്കേറ്റ് മൂന്നാഴ്ച്ചയോളം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫീല്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുമ്പോഴായിരുന്നു അപകടം. ജാവലിന്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നില്‍ക്കുകയായിരുന്ന അഫീല്‍ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നപ്പോൾ മറ്റൊരു കുട്ടി എറിഞ്ഞ ഹാമർ തലയിൽ വീഴുകയായിരുന്നു.
Post Your Comments