മൂന്ന് ട്രെയിനുകള്‍ മുകളിലൂടെ കടന്നുപോയിട്ടും ട്രാക്കില്‍ കിടന്നയാള്‍ക്ക് അത്ഭുകരമായി ജീവന്‍ തിരിച്ചുകിട്ടി. മധ്യപ്രദേശിലാണ് സംഭവം. ട്രാക്കില്‍ ഒരാള്‍ കിടക്കുന്നുവെന്ന് ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോഴേക്ക് മൂന്ന് ട്രെയിനുകള്‍ അതേ ട്രാക്ക് വഴി കടന്നുപോയിരുന്നു. ഇയാള്‍ മരിച്ചു കാണുമെന്ന് കരുതി തന്നെയാണ് പൊലീസ് അടുത്തെത്തിയത്. എന്നാല്‍ പൊലീസിനെ കണ്ടതോടെ ട്രാക്കില്‍ നിന്നെഴുന്നേറ്റ ഇയാള്‍ പറഞ്ഞത് ‘അച്ഛന്‍ വന്നു’ എന്നായിരുന്നു.
ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസിന് മനസിലായി. ട്രാക്കില്‍ എങ്ങനെയെത്തിയെന്ന് അയാള്‍ക്ക് അറിയില്ല. ചോദ്യം ചെയ്യലില്‍ പേര് ധര്‍മ്മേന്ദ്ര എന്നാണെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. മദ്യലഹരിയില്‍ ഇയാള്‍ ട്രാക്കില്‍ വീണുപോയതായിരിക്കുമെന്ന് പൊലീസ് വിലയിരുത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം ധര്‍മ്മേന്ദ്രയെ വിട്ടയച്ചു. അതേസമയം തന്റെ മുകളിലൂടെ ട്രെയിന്‍ പോയതുപോലും ഇയാള്‍ അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
Post Your Comments