KeralaLatest NewsNews

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു

കൽപ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു. നാലുതവണ സമയം നല്‍കിയിട്ടും ഹാജരാവാത്തതിനെത്തുടര്‍ന്നാണ് പരാതി ഉപേക്ഷിച്ചത്. സഭയും എഫ്.സി.സി. സന്ന്യാസിനി സമൂഹവും പ്രതികാരനടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് സിസ്റ്റർ ലൂസി പരാതി നൽകിയത്.

Read also: വ്യാജ  സെക്‌സ് സിഡി വിവാദ കേസില്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു, മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലിനെതിരെ സിബിഐ കുരുക്ക് മുറുകുന്നു

ജില്ലയില്‍ നാലുതവണ നടന്ന അദാലത്തുകളിലും ഹാജരാവാന്‍ ആവശ്യപ്പെട്ട് കമ്മിഷന്‍ ലൂസിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍, കമ്മിഷനെ ബന്ധപ്പെടുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി. നിലവിൽ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണ് നൽകുന്നത്. എന്നാല്‍, ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യങ്ങളും മനസ്സിലാക്കിയാണ് നാലുതവണ അവസരം നല്‍കിയതെന്നും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button