ലക്നൗ : ക്ഷേത്രം പൊളിച്ച് പള്ളികൾ നിർമ്മിച്ച് മുസ്ലീം സമുദായം കൈവശപ്പെടുത്തിയ എല്ലാ ഭൂമികളും ഹിന്ദുക്കൾക്ക് കൈമാറണമെന്ന് ഉത്തർ പ്രദേശ് ഷിയാ വഖഫ് ബോർഡ് . പൂർവ്വികർ ചെയ്ത തെറ്റുകൾ തിരുത്താൻ നാം തയ്യാറാവണം , ക്ഷേത്രം തകർത്ത് പള്ളികൾ നിർമ്മിച്ച എല്ലാ ഭൂമികളും മുസ്ലീം സമുദായം ഹിന്ദുക്കൾക്ക് കൈമാറാൻ തയ്യാറാവണം . അതിലുള്ള അവകാശം ഉപേക്ഷിക്കാൻ തയ്യാറാവണം – ഉത്തർ പ്രദേശ് ഷിയാ വഖഫ് ബോർഡ് വസീം റിസ്വി പറഞ്ഞു .
അയോദ്ധ്യക്കേസിൽ വിധി വരാൻ ദിവസങ്ങൾ ശേഷിക്കേയാണ് ബോർഡിന്റെ പരാമർശം.ഇത്തരം പ്രശ്‌നങ്ങളെല്ലാം ഉടൻ പരിഹരിച്ചില്ലെങ്കിൽ, അയോദ്ധ്യ പ്രശ്‌നം പരിഹരിച്ചതിനുശേഷവും സമാനമായ മറ്റ് ചില തർക്കങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മഥുര, വാരണാസി, ജൻപൂർ എന്നിവയുൾപ്പെടെ 11 പ്രധാന സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് .എഎസ്ഐയുടെ കീഴിലുള്ള പള്ളികളിൽ ആരാധന നടത്താനുള്ള അവസരം നൽകണമെന്ന് സുന്നി വിഭാഗം ആവശ്യമുന്നയിച്ചിരുന്നു.
ഇതിന്റെ പ്രതികരണമായിരുന്നു വസീം റിസ്വിയുടെ പ്രതികരണം .തകർന്നിരിക്കുന്ന പള്ളികൾ പുനർ നിർമ്മിക്കാൻ അനുമതി തേടുമ്പോൾ മുഗളന്മാർ തട്ടിയെടുത്ത ഭൂമി മടക്കി നൽകാനുള്ള ബാദ്ധ്യതയുണ്ട് . ക്ഷേത്രം പൊളിച്ച് പള്ളികൾ നിർമ്മിച്ച ഭൂമികൾ ഹിന്ദുക്കൾക്ക് കൈമാറണം – വസീം റിസ്വി പറഞ്ഞു .
Post Your Comments