KeralaLatest NewsNews

വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി : മരണത്തില്‍ അസ്വാഭാവികത

പത്തനംതിട്ട: വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല കവിയൂരിലാണ് സംഭവം. വൃദ്ധദമ്ബതികളെ വീടിനുള്ളിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വാസു ആചാരി (72), ഭാര്യ രാജമ്മ (62) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാസുവിനെ തൂങ്ങിമരിച്ച നിലയിലും രാജമ്മയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ മകന്‍ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രശാന്തിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം മാതാപിതാക്കളുമായി പ്രശാന്തിന് സ്വത്തുതര്‍ക്കം ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടംത്തിനായി വിട്ടുനല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button