ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) യുടെ 2017 ലെ കണക്കുകള്‍ വ്യക്തമാക്കുന്നതാണ് ഇക്കാര്യം. അതെ സമയം ഉത്തർപ്രദേശിന്റെ നാലിലൊന്നുപോലും വലിപ്പവും ജനസാന്ദ്രതയും ഇല്ലാത്ത കേരളം ലിസ്റ്റിൽ നാലാമതാണെന്നതും ഞെട്ടിക്കുന്നതാണ്. ശ്രദ്ധേയമായ മറ്റൊരു കാര്യം ഡൽഹി കേരളത്തിന് പിന്നിൽ അഞ്ചാം സ്ഥാനത്താണ് എന്നതാണ്.മഹാരാഷ്ട്രയും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
മൂന്നു ലക്ഷത്തിലധികം കേസുകളാണ് 2017 ല്‍ യു.പിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.30,62,579 കേസുകളാണ് രാജ്യത്തുടനീളം 2017 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ ജനപ്പെരുപ്പമുള്ള സംസ്ഥാനമായ യു.പിയില്‍ 3,10,084 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കുറ്റകൃത്യങ്ങളുടെ 9.4 ശതമാനവും മഹാരാഷ്ട്രയിലും 8.8 ശതമാനവും മധ്യപ്രദേശിലുമാണ് നടക്കുന്നത്.
2,35,846 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേരളത്തിലാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ നാലാം സ്ഥാനം. 2,32,066 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഡല്‍ഹിക്ക് അഞ്ചാം സ്ഥാനവും.ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ആറും ഏഴും സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍.
Post Your Comments