
മലപ്പുറം: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരിക്കേറ്റു. വെന്നിയൂര്‍ കൊടിമരത്ത് ആണ് അപകടം. തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. എതിരെ വരികയായിരുന്നു പിക്കപ്പ് വാനിനെ ഇടിച്ച ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാരുടെയും തിരൂരങ്ങാട് പൊലീസിന്റെയും ഹൈവേ പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്കൂട്ടര്‍ യാത്രികര്‍ക്കും പിക്കപ്പ് ഡ്രൈവര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Post Your Comments