KeralaLatest NewsNews

‘സ്വന്തം ശരീരത്തിന് അല്ലാതെ സ്വന്തം അമ്മക്കോ മക്കള്‍ക്കോ സംഭവിച്ചാല്‍ പോലും ഒരാള്‍ക്ക് മനസിലാവണമെന്നില്ല’ അന്ന ഹൈബിക്കെതിരെ ഡോ. വീണയുടെ കുറിപ്പ്

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റ് ഭാര്യ അന്ന ലിന്‍ഡ ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. പ്രളയത്തിന് സമാനമായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പോസ്റ്റാണ് വിവാദത്തിലായത്. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നായിരുന്നു പോസ്റ്റ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഹൈബി ഈഡന്റ് വീടിന്റെ താഴത്തെ നിലയിലും വെള്ളം കയറിയിരുന്നു. വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും വെള്ളത്തില്‍ മുങ്ങിയിരുന്നു.

വീട്ടിന് ചുറ്റും വെള്ളം നിറഞ്ഞപ്പോള്‍ റെസ്‌ക്യൂ ബോട്ടില്‍ കുഞ്ഞിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന വീഡിയോയും ഒപ്പം സ്ഥലത്തില്ലാത്ത ഹൈബി ഈഡന്‍ എംപി ആസ്വദിച്ച് സിസ്ലേഴ്‌സ് കഴിക്കുന്ന വീഡിയോയും ഉള്‍പ്പെടുത്തിയുള്ളതാണ് പോസ്റ്റ്. ഇതിനൊപ്പം നല്‍കിയ വാചകമാണ് വിമര്‍ശനത്തിന് വഴിവെച്ചത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഫേസ്ബുക്കില്‍ നിന്ന് അന്ന പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ അന്നയുടെ പോസ്റ്റിനെതിരെ ഡോ. വീണ കുറിച്ച വരികള്‍ ശ്രദ്ധേയമാകുന്നു. ബലാത്സംഗം എന്ന ഹീന കൃത്യത്തെ ഇത്ര് ലാഘവത്തോടെ കാണാന്‍ സാധിച്ച അന്നയോട് തന്റെ അനുഭവങ്ങള്‍ പങ്കുവച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയാണ് ഡോ വീണ ജെഎസ്. മനസാക്ഷിയുള്ള ഒരാള്‍ക്കും നിര്‍ഭയയുടെ അനുഭവങ്ങള്‍ മറക്കാന്‍ കഴിയില്ല എന്നും വീണ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

//Fate is like rape if you can’t resist it then try to enjoy it? //

ഒരു സ്ത്രീയുടെ fb പോസ്റ്റ്‌ TITLE ആണിത്.

ഇക്കാര്യം ഞാൻ ആദ്യമായി കേൾക്കുന്നത് ഒരു ഡോക്ടറിൽ നിന്നാണ്. പിജി എക്സാം അഭിമുഖീകരിക്കാനുള്ള മോട്ടിവേഷൻ ആയിരുന്നു. കൂടെയുള്ളവരുടെ social maturity എത്രയുണ്ടെന്ന് അറിയുന്നത് കൊണ്ട് ഒരു ചെറിയ നീരസം മാത്രം പ്രകടിപ്പിച്ചു.

ഇനി കാര്യത്തിലേക്ക്.

റേപ്പ് കൾച്ചറിൽ മുന്നിട്ട് നിൽക്കുന്ന രാജ്യമായതുകൊണ്ട് തന്നെ ഒരു ചെറിയ ഇടവഴിയിൽ നടക്കാൻ പോലും പേടിയായിരുന്നു. നിർഭയ സംഭവിച്ച സമയത്ത് ഞാൻ ആഗ്രഹിച്ചിരുന്നത് സ്കാനിങ് ചെയ്യാൻ പഠിക്കണം എന്നാണ്. ഗർഭിണി ആകുമ്പോൾ പെൺകുഞ്ഞാണെങ്കിൽ നശിപ്പിച്ചു കളയണമെന്നാണ്. അത്രയും പേടിയുള്ള ദിവസങ്ങൾ ആയിരുന്നു അത്. ഞാൻ മാത്രമല്ല പേടിയിൽ കഴിഞ്ഞിരുന്നത്. ആ സംഭവം അറിഞ്ഞ ഓരോ പെണ്ണും പെണ്ണിനെ സ്നേഹിക്കുന്നവരും ആ ദിവസങ്ങളിൽ അങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടാകും. പെൺകുട്ടികളുടെ ദിനത്തിൽ Dr Nelson Joseph എഴുതിയ പോസ്റ്റ്‌ ഒരുപാട് തവണ കണ്ണിൽ പതിഞ്ഞെങ്കിലും കുറേനാളേക്ക് വായിക്കാൻ പോലും കൂട്ടാക്കിയില്ല. പോസ്റ്റ്‌നിർഭയസ്ട്രെസ് കഴിഞ്ഞെങ്കിലും ഗർഭിണി ആയപ്പോൾ പെൺകുട്ടി മതി എന്ന അതിയായആഗ്രഹം ആയിരുന്നെങ്കിലും പഴയ സ്ട്രെസ്സിന്റെ അവശേഷിപ്പുകൾ ഉള്ളിൽ ഉണ്ട്.

നെൽസൺ പറഞ്ഞപോലെ അത്ര എളുപ്പമല്ലായിരുന്നു ഒരു പെൺകുട്ടിയുടെ അമ്മയായ എനിക്ക് ആ ദിവസത്തെ കാണുക എന്നത്. പെൺകുട്ടിയുള്ള ഒരച്ഛനും അമ്മക്കും സമാധാനമായി ജീവിക്കാൻ തക്കമുള്ള കാര്യങ്ങളല്ല ഓരോ ദിവസവും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. “എന്നിട്ടാണോടി നീ മോളെ അവളുടെ അച്ഛന്റെ അടുത്താക്കിയത്” എന്നുള്ള ചോദ്യങ്ങൾ പോലും കേൾക്കേണ്ടിവന്നിട്ടുണ്ട്. Girls motivation പോലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോളെല്ലാം മനസ്സിൽ സ്ട്രെസ്സ് കേറിവരാറുണ്ട്.

റേപ്പിനെ എങ്ങനെയാണ് ആളുകൾ ഇത്ര സിമ്പിൾ ആക്കുക എന്ന് മനസിലാവുന്നില്ല. ബൈക്കോടിച്ചു രാത്രി കാട്ടിലൂടെ വരെ പോയിട്ടുണ്ട്. ഒരുമ്പിട്ട ധൈര്യമല്ല അത്. അവശ്യഘട്ടങ്ങളിൽ ചെയ്തവയും ലിസ്റ്റിലുണ്ട്. ഒറ്റയ്ക്ക് എവിടെപ്പോയാലും ഒരു ഭയം എന്നത് ചുറ്റിലുമുള്ള ഏതെങ്കിലും ആൺ വന്നുപദ്രവിക്കുമോ എന്ന് തന്നെയാണ്. ഒരു അതിക്രമം ഉണ്ടായാൽ എന്ത് എന്നത് എപ്പോളും ആലോചിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ റേപ്പിനെ അതിജീവിക്കില്ല എന്നാണ് കരുതിയിട്ടുള്ളത്. പക്ഷേ പിന്നെ ശരീരത്തെക്കുറിച്ചുള്ള ചിന്തകൾ മാറി. എന്തുവന്നാലും അതിജീവിക്കും എന്ന ചിന്തയിൽ ഒന്ന് ജീവിച്ചു തുടങ്ങിയപ്പോൾ ആണ് നിർഭയ സംഭവിക്കുന്നത്.

കൂട്ടബലാത്സംഗം മാത്രമല്ല യോനിയിലേക്ക് ഇരുമ്പുദണ്ഡുകേറ്റികൊല്ലുകയും ചെയ്തു. റേപ്പ് സംഭവിക്കുകയാണെങ്കിൽ അനങ്ങാതെ കിടക്കുക എന്ന “”THE SAFEST MODE” സമൂഹം തന്നെ പഠിപ്പിച്ചു എന്ന് പറയാം. അപ്പോളും സംശയം ശരീരമാണ്. വലിയ അതിക്രമം ചെറിയ അതിക്രമം എന്നില്ലെങ്കിലും ചെറിയ ബലത്തോടെ ആണ് ചെയ്യുന്നതെങ്കിൽ ശരീരം പ്രതികരിക്കും. വെറും ശരീരമാണ്. ലൈംഗികസുഖം എന്നത് യോനിയിൽ മാത്രം വന്നേക്കാം. മനസ്സും മറ്റു ശരീരങ്ങളും എല്ലാം അന്യം നിൽക്കെ യോനിയിൽ ലൈംഗികപ്രക്രിയയുടെ ക്ലൈമാക്സ്‌ നടന്നേക്കാം. ആ ഒരു ട്രോമ എവിടെകൊണ്ടുവച്ചുമറക്കാൻ പറ്റും? പട്ടികടിച്ചത് പോലെയല്ല റേപ്പ് എന്ന് പറയുന്നത് ഇതുകൊണ്ട് കൂടെയുമാണ്.

ഇത് മനസിലാക്കാൻ പട്ടി കടിക്കുകയൊന്നും വേണ്ട. സ്വന്തം പങ്കാളിയോട് ചോദിച്ചാൽ മതി. അവൾക്കിഷ്ടമില്ലാത്തപ്പോൾ

നിങ്ങളവളെ ഭോഗിച്ചപ്പോൾ

അവളുടെ ശരീരം ക്ലൈമാക്സിലെത്തിയപ്പോൾ

അവൾക്കെന്ത് തോന്നിയെന്ന്. ആ ഒറ്റച്ചിന്ത എത്ര ദിവസങ്ങളിലേക്ക് അവളെ സ്ട്രെസ്സിലാക്കി എന്ന്. സ്ത്രീയുടെ ശരീരവും മനസും എന്നത് രണ്ടുധ്രുവങ്ങൾ ആണെന്ന് അവൾ പോലും മനസിലാക്കാൻ സമയമെടുക്കും എന്നതാണ് ശരീരമെന്ന അവളുടെ ഗതികേട്.

പ്രതികരിക്കാത്ത കുഞ്ഞ് കുട്ടികളെ പോലും അതിക്രമത്തിനുശേഷം കൊല്ലുന്നത് നമ്മൾ വായിച്ചിട്ടുണ്ട്. നമ്മളും എത്രയോ തവണ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം വിവരിക്കുമ്പോളേക്കും പലരും ചോദിക്കുന്ന ചോദ്യമാണ് “നിനക്ക് ചെറുപ്പത്തിൽ ആരുടെ അടുത്തുനിന്നെങ്ങിലും റേപ്പ് സംഭവിച്ചിട്ടുണ്ടോ. അല്ലാതെ ഇത്ര sensitive ആകുമോ.” ഇങ്ങനെ ചോദിക്കുന്നവർ പോലും റേപ്പ് കൾച്ചറിൽ എന്നെ സംബന്ധിച്ചു ഭയക്കേണ്ടവർ ആണ്. Echmu Kutty ഒരിക്കൽ ഞങ്ങളുടെ കണ്ടുമുട്ടലിനിടയിൽ പറഞ്ഞത് എല്ലാവരും അറിയണം. മനസിലാക്കാൻ ശ്രമിക്കണം. “സ്വന്തത്തിനു സംഭവിക്കണം. സ്വന്തം ശരീരത്തിന്. അല്ലാതെ സ്വന്തം അമ്മക്കോ മക്കൾക്കോ സംഭവിച്ചാൽ പോലും ഒരാൾക്ക് മനസിലാവണമെന്നില്ല.” ഞാൻ അതിനെ extend ചെയ്യുന്നു. ഈ ലോകത്തിലെ സ്ത്രീകൾ മറ്റു സ്ത്രീകൾക്ക് സ്വന്തമാകാതെ പോകുന്നത് എന്തുകൊണ്ടാണ്. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും എത്രമാത്രം ഇടകലർന്നിരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കാത്തതെന്താണ്.

കൊല്ലപ്പെട്ടതും ജീവിച്ചിരിക്കുന്നവരുമായ റേപ്പ് അതിജീവനത്തിന്റെ അവശേഷിച്ച ജീവനുകൾക്ക് ട്രോമയെ ഓർമപ്പെടുത്തുന്ന ഒന്നും ഇനിയും മറ്റുള്ളവരിലൂടെ നിലനില്ക്കരുത്. #EndRapeJokeFILTH

ഇതെഴുതിക്കഴിയുമ്പോൾ ഞാൻ അനുഭവിക്കുന്ന സ്ട്രെസ് എന്താണെന്നറിയാമോ? അതിനെയും നിങ്ങൾ ഷോ എന്നും മാനസികമെന്നും വിളിക്കും.

https://www.facebook.com/veenajs/posts/961330507564851

shortlink

Related Articles

Post Your Comments

Related Articles


Back to top button