ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് വാഹനങ്ങളോടുള്ള ഭ്രമം അങ്ങാടിപ്പാട്ടാണ്. ഇപ്പോഴിതാ ധോണിയുടെ ഗാരേജിലേക്ക് ഒരു പുതിയ വാഹനം കൂടി എത്തി. ഒരുകാലത്ത് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നിസാന്‍ ജൊങ്ക എസ്‌യുവിയാണ് ഗാരേജിലെ പുതിയ താരം. 1965 മുതല്‍ 1999 വരെ സൈന്യം ഉപയോഗിച്ചിരുന്ന വാഹനമാണിത്. പഞ്ചാബില്‍ നിന്നാണ് ധോണി ഈ സൈനിക വാഹനം സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജൊങ്കയ്ക്ക് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണ് ധോണി സ്വന്തമാക്കിയത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക തന്റെ ജന്മനാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
.@msdhoni and his unparalleled love for Indian Army. He recently purchased the vintage 20 years old 'Nissan Jonga' from Punjab!
The car was manufactured in the year 1999 and used by the armed forces. ???#IndianArmy #MSDhoni #Dhoni pic.twitter.com/LmfSwVtmTx
— MS Dhoni Fans Official (@msdfansofficial) October 21, 2019
ഓഗസ്റ്റ് ആദ്യമാണ് ധോണിയുടെ വാഹനശേഖരത്തിലേക്ക് അമേരിക്കന്‍ ഐക്കണിക്ക് വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി ട്രാക്ക്ഹോക്ക് എത്തിയത്. കോംപസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ സജീവ സാന്നിധ്യമാണെങ്കിലും ട്രാക്ക്ഹോക്കിനെ ആദ്യമായി ഇന്ത്യയിലെത്തിച്ചത് ധോണിയാണ്. ധോണിയുടെ ഭാര്യയായ സാക്ഷി ധോണി തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.
ഇന്ത്യയില്‍ വില്‍പനയ്ക്കില്ലാത്ത ഈ മോഡല്‍ ധോണിക്ക് വേണ്ടി ഇറക്കുമതി ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളും ധോണിയുടെ ഗാരേജിലുണ്ട്.
ALSO READ: ദുബായില്‍ ഇനി കടലാസ് രേഖകള്‍ ഇല്ല : എല്ലാം ഡിജിറ്റലൈസേഷന്‍
കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്ക് പ്രയമേറെയാണ്. കാവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.
Post Your Comments