Latest NewsIndia

ബിജെപി പ്രവർത്തകയെ ക്രൂരമായി കൊലപ്പെടുത്തി ; തൃണമൂൽ ആക്രമണം തുടരുമ്പോഴും ഇന്ത്യയിലെ അക്രമങ്ങളില്ലാത്ത സംസ്ഥാനം ബംഗാൾ എന്നവകാശപ്പെട്ട് മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തക വെടിയേറ്റ് മരിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോർട്ട്. ബിർഭും സ്വദേശിനി ശങ്കരി ബാഗ്ദി (47) ആണ് കൊല്ലപ്പെട്ടത്.തൃണമൂൽ കോൺഗ്രസ് അനുഭാവിയായ അയൽവാസി ആദിത്യ ബാഗ്ദിയുമായി, കൊല്ലപ്പെട്ട ശങ്കരിയുടെ മകൻ ഉദയ് സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു. ഇതേ തുടർന്ന് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ ആയുധങ്ങളും ബോംബുകളുമായി സംഘടിച്ചു.

വളർത്തു നായ തനിക്കെതിരെ കുരച്ചതിന് വടിവാള്‍ കൊണ്ടു വെട്ടി, ഉടമയ്ക്കും മർദ്ദനം

തുടർന്നുണ്ടായ സംഘർഷത്തിനിടെ തൃണമൂൽ പ്രവർത്തകർ വെടിയുതിർത്തു. ഇതാണ് ശങ്കരി ബാഗ്ദിയുടെ മരണത്തിന് കാരണമായത്.സംഘർഷത്തിൽ ആറു ബിജെപി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ‘ബിജെപി പ്രവർത്തകയെ തൃണമൂൽ കോണ്‍ഗ്രസ് ഗുണ്ടകൾ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. ഒരു വനിത മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാനത്ത് ഒരു വനിത രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെടുകയെന്നത് ദുഃഖകരമായ വിരോധാഭാസമാണ്’- ബിജെപി പ്രസ്താവനയിൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അതെ സമയം ഇന്ത്യയിൽ അക്രമങ്ങളില്ലാത്ത സംസ്ഥാനമാണ് ബംഗാൾ എന്ന് മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button